Dalamarmmaram

ദലമര്‍മ്മരം
Work
Year
Language

ഒരു വര്‍ഷബിന്ദുവില്‍
അലിയുകയാണൊരു ദലമര്‍മ്മരം
ഒരു സുഖസ്‌പര്‍ശത്തില്‍
ഉതിരുകയാണൊരു സ്വരസംഗമം

(ദലമര്‍മ്മരം...)

അമൃതനിഷ്യന്ദിയാം നിമിഷപുഷ്‌പങ്ങള്‍
ആശ്ലേഷ ലതയിലുറങ്ങീ (അമൃത)
ഇതളോടിതള്‍ ചേര്‍ന്നനവദ്യമാമൊരു
നിര്‍വ്വേദലയമായ് മാറി....
ആത്മാവിലെങ്ങോ മഴവില്‍ത്തരികള്‍
താനേ നിറയുകയായി...

(ദലമര്‍മ്മരം...)

ധനിസരി സസരി
സസരി സനിധപ മപധനി
സരി സനിധപ സനിധപ മഗരിസ

മോഹപഥങ്ങളില്‍ ഏതൊരചുംബിത
ഗാനം ചിറകു വിടര്‍ത്തി (മോഹ)
തന്ത്രി വലിഞ്ഞൊരീ ഹൃദയവിപഞ്ചിക
താനേ സ്വരജതി പാടീ...

സനിസരി സനിധപ മപധപ മപമഗരി
സരിഗമ ഗമപധനിസ.....

അഞ്ചിന്ദ്രിയങ്ങളില്‍ അഗ്നിപുഷ്‌പങ്ങള്‍
ഒരു വിസ്‌മൃതിയില്‍ മയങ്ങി

(ദലമര്‍മ്മരം...)

ŏru varṣabinduvil
aliyugayāṇŏru dalamarmmaraṁ
ŏru sukhas‌parśattil
udirugayāṇŏru svarasaṁgamaṁ

(dalamarmmaraṁ...)

amṛtaniṣyandiyāṁ nimiṣabuṣ‌paṅṅaḽ
āśleṣa ladayiluṟaṅṅī (amṛta)
idaḽoḍidaḽ sernnanavadyamāmŏru
nirvvedalayamāy māṟi....
ātmāvilĕṅṅo maḻavilttarigaḽ
tāne niṟayugayāyi...

(dalamarmmaraṁ...)

dhanisari sasari
sasari sanidhaba mabadhani
sari sanidhaba sanidhaba magarisa

mohabathaṅṅaḽil edŏrasuṁbida
gānaṁ siṟagu viḍartti (moha)
tandri valiññŏrī hṛdayavibañjiga
tāne svarajadi pāḍī...

sanisari sanidhaba mabadhaba mabamagari
sarigama gamabadhanisa.....

añjindriyaṅṅaḽil agnibuṣ‌paṅṅaḽ
ŏru vis‌mṛtiyil mayaṅṅi

(dalamarmmaraṁ...)