ദൈവമേ - ദീപമേ-
മറഞ്ഞു പോയൊരെന്‍ ദൈവമേ
പൊലിഞ്ഞ സ്നേഹത്തിന്‍ ദീപമേ
മറഞ്ഞു പോയൊരെന്‍ ദൈവമേ
പൊലിഞ്ഞ സ്നേഹത്തിന്‍ ദീപമേ
അവിടുന്നെന്‍ ദുഃഖം കാണുമോ -
അകലെയെന്‍ വിളി കേള്‍ക്കുമോ
ദൈവമേ.. ദീപമേ..
നിറഞ്ഞ സൌഭാഗ്യമേടയില്‍ അച്ഛന്‍
കനിഞ്ഞു നല്‍കിയ ജീവിതം
നിറഞ്ഞ സൌഭാഗ്യമേടയില്‍ അച്ഛന്‍
കനിഞ്ഞു നല്‍കിയ ജീവിതം
ഉരുകിത്തീരുകയായിതാ നെയ്-
വിളക്കിലെ തിരി പോലവേ
ദൈവമേ.. ദീപമേ..
തകരുമെന്‍ മനം താങ്ങുവാന്‍ ശക്തി
തരിക വാത്സല്യവാനമേ
തകരുമെന്‍ മനം താങ്ങുവാന്‍ ശക്തി
തരിക വാത്സല്യവാനമേ
കനകത്തിന്‍ നിറം പൂശി ഞാന്‍ എന്നും
പൊതിഞ്ഞു വെയ്ക്കാമെന്‍ ഗദ്ഗദം
ദൈവമേ.. ദീപമേ..