Daivam vannu viliccaal

ദൈവം വന്നു വിളിച്ചാൽ
Work
Year
Language

ദൈവം വന്നു വിളിച്ചാല്‍ പോലും ഞാനില്ലാ - ഇന്നീ
ഭൂമിയില്‍ സിനിമാതാരങ്ങളാണല്ലോ ദൈവങ്ങള്‍
SPNS MGMR സിന്ദാബാദ്
ദൈവം വന്നു വിളിച്ചാല്‍ പോലും ഞാനില്ലാ.

ഡിമ്പിള്‍ കപാടിയക്കമ്പലം തീര്‍ത്തതില്‍
എണ്ണവിളക്കു കൊളുത്തേണം
ഡിമ്പിള്‍ കപാടിയക്കമ്പലം തീര്‍ത്തതില്‍
എണ്ണവിളക്കു കൊളുത്തേണം
അടൂര്‍ ഭാസിയെ തോളിലൊന്നേറ്റി
കാക്കക്കാവടിയാടേണം
കുംഭ കുലുക്കി കുംഭ കുലുക്കി
കൊട്ടക ചുറ്റി നടക്കേണം
കണ്ണീര്‍ക്കാവടി കണ്ണീര്‍ക്കാവടി
വര്‍ണ്ണക്കാവടി സ്വര്‍ണക്കാവടി
കാവടി കാവടി കാവടി കാവടി
ഉം.. വരൂന്നേ
പോ - പോ (ദൈവം വന്നു)

കാറ്റുവിതച്ചോനുമ്മറിക്കാക്കൊരു
നേര്‍ച്ചയൊരുക്കാന്‍ പോകേണം
കാട്ടുതുളസീലെ സത്യനുവേണ്ടിയൊ
രോശാനപ്പാട്ടും പാടേണം
ഓശാന ഓശാനാ ഓശാന ഓശാനാ
പോ പോ (ദൈവം വന്നു)

ആരോമമലുണ്ണിയാം നസീറിനായൊരു
ആനയെ വാങ്ങിക്കൊടുക്കേണം
ആരോമമലുണ്ണിയാം നസീറിനായൊരു
ആനയെ വാങ്ങിക്കൊടുക്കേണം
നിര്‍മാല്യം തന്നിലെ ആന്റണിപ്പാടിനു
പൊന്നിന്റെ വാളും നല്‍കേണം

ജയ് ജയ് നസീര്‍ ജയ് ജയ് മധു ജയ് ജയ് ഉമ്മര്‍

daivaṁ vannu viḽiccāl poluṁ ñānillā - innī
bhūmiyil sinimādāraṅṅaḽāṇallo daivaṅṅaḽ
SPNS MGMR sindābāt
daivaṁ vannu viḽiccāl poluṁ ñānillā.

ḍimbiḽ kabāḍiyakkambalaṁ tīrttadil
ĕṇṇaviḽakku kŏḽutteṇaṁ
ḍimbiḽ kabāḍiyakkambalaṁ tīrttadil
ĕṇṇaviḽakku kŏḽutteṇaṁ
aḍūr bhāsiyĕ toḽilŏnneṭri
kākkakkāvaḍiyāḍeṇaṁ
kuṁbha kulukki kuṁbha kulukki
kŏṭṭaga suṭri naḍakkeṇaṁ
kaṇṇīrkkāvaḍi kaṇṇīrkkāvaḍi
varṇṇakkāvaḍi svarṇakkāvaḍi
kāvaḍi kāvaḍi kāvaḍi kāvaḍi
uṁ.. varūnne
po - po (daivaṁ vannu)

kāṭruvidacconummaṟikkākkŏru
nerscayŏrukkān pogeṇaṁ
kāṭṭuduḽasīlĕ satyanuveṇḍiyŏ
rośānappāṭṭuṁ pāḍeṇaṁ
ośāna ośānā ośāna ośānā
po po (daivaṁ vannu)

āromamaluṇṇiyāṁ nasīṟināyŏru
ānayĕ vāṅṅikkŏḍukkeṇaṁ
āromamaluṇṇiyāṁ nasīṟināyŏru
ānayĕ vāṅṅikkŏḍukkeṇaṁ
nirmālyaṁ tannilĕ ānṟaṇippāḍinu
pŏnninṟĕ vāḽuṁ nalgeṇaṁ

jay jay nasīr jay jay madhu jay jay ummar