Daivam sirikkunnu

ദൈവം ചിരിക്കുന്നു
Year
Language

ദൈവം ചിരിക്കുന്നു നിന്നില്‍ക്കൂടി
സ്വര്‍ഗം തുറക്കുന്നു നിന്നില്‍ക്കൂടി
ആശ തന്‍ നാമ്പേ ആനന്ദക്കാമ്പേ ഉറങ്ങു നീ മണിത്തിടമ്പേ
(ദൈവം)
മാനത്തിന്‍ മുറ്റത്തെ മലര്‍ മുല്ല പൂത്തു
മനസ്സിലെ മോഹവും പൂത്തു
നീവന്ന നാള്‍ മുതല്‍ ആത്മാവിന്‍ സരസ്സില്‍
നീലാരവിന്ദങ്ങള്‍ പൂത്തു (ആ .....) (ദൈവം)

അമ്പിളി മാമന്റെ മടിത്തട്ടിലിരിക്കും
മാനിളം കുഞ്ഞിനെപ്പോലെ
കണ്മണി നീയെന്റെ മാറില്‍ മയങ്ങുമ്പോള്‍
കണ്ണന്റെ വനമാല പോലെ (ആ .....) (ദൈവം)

daivaṁ sirikkunnu ninnilkkūḍi
svargaṁ tuṟakkunnu ninnilkkūḍi
āśa tan nāmbe ānandakkāmbe uṟaṅṅu nī maṇittiḍambe
(daivaṁ)
mānattin muṭrattĕ malar mulla pūttu
manassilĕ mohavuṁ pūttu
nīvanna nāḽ mudal ātmāvin sarassil
nīlāravindaṅṅaḽ pūttu (ā .....) (daivaṁ)

ambiḽi māmanṟĕ maḍittaṭṭilirikkuṁ
māniḽaṁ kuññinĕppolĕ
kaṇmaṇi nīyĕnṟĕ māṟil mayaṅṅumboḽ
kaṇṇanṟĕ vanamāla polĕ (ā .....) (daivaṁ)