ദും ദും ദും ദും
പാതിരാ കുയില്‍ പാടിയോ
കുടമുല്ലകള്‍ പൂക്കും കാവില്‍
കാറ്റ് ചന്ദന ഗന്ധമൊഴുക്കും പൂത്തിരുവാതിര നാളില്‍
നെയ്യാമ്പല്‍ ചന്തം കണ്ടു താരങ്ങള്‍ കണ്ണും ചിമ്മി
നീലരാവിന്‍ നിലാവില് താളം തുള്ളി
(പാതിരാ ..)
കണ്ണില്‍ കണ്ടു കണ്ടു കൊണ്ടാല്‍ നാണമേറും കൂട്ടുകാരി
ഉള്ളിന് ഉള്ളരിഞ്ഞാല് പ്രേമമൂറും പാട്ട് കാരാ
മനസ്സിന്റെ മേട്ടില്‍ കിനാ തൂവല്‍ തുന്നി
ഇളം തെന്നലായ് വന്ന പെണ്ണെ
അനുരാഗമോടെ ഇന്നെന്‍ കരളിന്റെ വാതിലില്‍ എന്നെ
വിരല്‍ തൊട്ടോ നിന്നെ മെല്ലെ
ദേ ഇങ്ങോട്ട് നോക്കിയെ
(പാതിരാ കുയില്‍ ...)
മാമ്പൂ കാലമായീ മഴവില്ലിന് കൂട്ടുകാര
ഇനിയും കാത്തിരുന്നാല്‍ നേരമേറും പാട്ടുകാരി
സ്വയം മറന്നെന്നെ മയങ്ങാതെ മയങ്ങി
പ്രിയമോടെ ഞാനെന്റെ പൊന്നെ
ശലഭങ്ങളായി നാമീ
സുഖ രാസ ലാസ്യമാടി
ധിമി ധിമി ധീം തില്ലാന
ദേ ഇങ്ങോട്ട് നോക്കിയെ
(പാതിരാ കുയില്‍ ...)
ദും ദും ദും ദും