മുത്തേ പൊന്നും മുത്തേ എത്തി നിന് പാഴ്ചിപ്പി
രൂപം മാറി ഭാവം മാറി ആപാദം മാറി...
ഓ...........
കാലികം കന്നിമേഘം പെയ്തുതന്നു നിന്നെയെന്നില്‍
കേവലം കണ്ണിന്നോരം കാത്തുകൊണ്ടേ ഞാനകന്നു
ഓളങ്ങള്‍ ചൂളംകുത്തിപ്പായും മാടങ്ങള്ക്കുള്ളില് ചെന്നുവീണു
എങ്കിലുമെന്നുള്ളിന്നുള്ളില് മിന്നും നീ പിഞ്ചു പവിഴം പോലെ
ഓ.........
തീക്കനല്‍ കൊണ്ടുപായും മിന്നാമിന്നി നിന്നെപ്പോലെ
ഓര്‍മതന്‍ ചെപ്പിന്നുള്ളില്‍ എന്റെജന്മം കത്തിത്തീരും
ഇന്നെന്റെ മൌനംതേങ്ങും വേള ഇന്നേനിന് മുത്തുച്ചിപ്പിമേള
എങ്കിലുമെന്നുള്ളിന്നുള്ളില് മിന്നും നീ പിഞ്ചു പവിഴം പോലെ
ഓ.........