Daaphodils veendum viriyunnu

ഡാഫോഡില്‍സ്‌ വീണ്ടും വിരിയുന്നു
Year
Language

ഡാഫോഡില്‍സ് വീണ്ടും വിരിയുന്നു ഏതോ തീരത്തില്‍
ഡാഫോഡില്‍സ് വീണ്ടും വിരിയുന്നു ഏതോ തീരത്തില്‍
തളിരോട് കുളിരലയും കുളിരോട് തളിരിലയും
തളിരോട് കുളിരും കുളിരോട് തളിരും
ഇണ ചേരും യാമങ്ങളില്‍
(ഡാഫോഡില്‍സ്)

വീഞ്ഞ് പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍
വീഞ്ഞ് പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍
അലകള്‍ വിരിയും ആമസോണ്‍ തടങ്ങള്‍ സ്വയം
പുളക മണികള്‍ കോര്‍ത്ത്‌ ചാര്‍ത്തി നില്‍ക്കുമ്പോള്‍
(ഡാഫോഡില്‍സ്)

തേഞ്ഞു മാഞ്ഞ നൊമ്പരം മേഞ്ഞിരുന്ന മേടുകള്‍
മനസ്സിലുതിരും ആയിരം നിശാഗന്ധികള്‍
ഹിമകണികകള്‍ ചൂടിയാടി നില്‍ക്കുമ്പോള്‍
(ഡാഫോഡില്‍സ്)

ḍāphoḍils vīṇḍuṁ viriyunnu edo tīrattil
ḍāphoḍils vīṇḍuṁ viriyunnu edo tīrattil
taḽiroṭ kuḽiralayuṁ kuḽiroṭ taḽirilayuṁ
taḽiroṭ kuḽiruṁ kuḽiroṭ taḽiruṁ
iṇa seruṁ yāmaṅṅaḽil
(ḍāphoḍils)

vīññ pĕyda meniyil vīnasinṟĕ kāndiyil
vīññ pĕyda meniyil vīnasinṟĕ kāndiyil
alagaḽ viriyuṁ āmasoṇ taḍaṅṅaḽ svayaṁ
puḽaga maṇigaḽ kortt‌ sārtti nilkkumboḽ
(ḍāphoḍils)

teññu māñña nŏmbaraṁ meññirunna meḍugaḽ
manassiludiruṁ āyiraṁ niśāgandhigaḽ
himagaṇigagaḽ sūḍiyāḍi nilkkumboḽ
(ḍāphoḍils)