ദാഹം..
ദാഹം തീരാദാഹം കൊണ്ടെൻ ദേഹം പൊള്ളുന്നു
നിന്നെപ്പുൽകി നിന്നിൽ ചേരാൻ വെമ്പുന്നു (2)
മോഹിനിയായ് ഞാൻ വന്നു കാമുകനായ് നീ പോരൂ ഹേയ്
മോഹിനിയായ് ഞാൻ വന്നു വന്നൂ
കാമുകനായ് നീ പോരൂ പോരൂ ഇന്നെൻ
(ദാഹം....)
തേൻ കണങ്ങളേന്തി വരും യാമം
എന്നിൽ തീർക്കുന്നിതു സ്വർഗ്ഗം (2)
ഇതാ നുകരാത്ത മുന്തിരിപ്പാത്രം നിനക്കായ്..
ഇതാ യൗവനഭാരം നിനക്കായി
(ദാഹം....)
പൂമദങ്ങൾ കോരിത്തരും യാമം
എന്നോടോതുന്നതേതോ കാര്യം (2)
ഇതാ മുറുകുന്ന നെഞ്ചിലെ താളം നിനക്കായ്
ഇതാ വിടരും വികാരത്തിൻ സൂനം ഹേയ് നിനക്കായ്
(ദാഹം....)