ദാഹം അലകടലിന് ദാഹം
കരയെ വാരിപ്പുണരാന്‍ ദാഹം
മോഹം നീലമുകിലിനു മോഹം
മലയേ പുല്‍കി മയങ്ങാന്‍ മോഹം
സാഗരകന്യേ നീ നീരാട്ടുകഴിയുമ്പോള്‍
ഒരു മണിച്ചിലങ്കഞാനണിയിച്ചോട്ടെ
ആവെള്ളിച്ചിലങ്കതന്‍ മുഗ്ദ്ധസ്വരങ്ങളില്‍
ഒരുമൌനരാഗമായലിഞ്ഞോട്ടെ?
ഞാനൊരുമൌനരാഗമായലിഞ്ഞോട്ടെ?
ആരാഗലാവണ്യ മാനസസരസ്സില്‍ ഞാ-
നൊരു കളഹംസമായൊഴുകിവരും
ആസ്വര്‍ണ്ണച്ചിറകിലെ ചൂടുനുകര്‍ന്നുഞാന്‍
കരളിന്റെ ചെപ്പിലന്നൊളിഞ്ഞിരിക്കും ഞാന്‍
കരളിന്റെ ചെപ്പിലന്നൊളിഞ്ഞിരിക്കും