കാന്താരി.... കാന്താരി....
കാന്താരി പാത്തുമ്മത്താത്തേടെ കദീസാനെ കണ്ടപ്പം
ഖല്ബില് ഞമ്മക്ക് ഹാല് കളിയല്ല നീലക്കരിമ്പിന്റെ നീരാണ്
കിളിമൊഴിയാളുടെ ശേല്
(കാന്താരി പാത്തുമ്മത്താത്തേടെ....)
മാണിക്യമണി ചുണ്ടിൽ മധുരിക്കും തേനുണ്ട്
മാറത്തെ മലർമൊട്ടിൽ മാദകച്ചൂടുണ്ട്
മൊഞ്ചത്തി...അവളൊരു വമ്പത്തി...
പഞ്ചവർണ്ണക്കിളിയെ പോലെൻ നെഞ്ചിനുള്ളിൽ
കൂടുകൂട്ടിയ ശൊങ്കത്തി
പൂതികൊണ്ടെൻ കവിളത്ത് മോതിരവിരല്‍ കൊണ്ട്
താമരപ്പൂ വിരിക്കാൻ വന്നെത്തി
അരികിൽ വന്നെത്തി....
(കാന്താരി പാത്തുമ്മത്താത്തേടെ....)
കുടുംബത്തി ചെന്നപ്പം ഉമ്മൂമ്മ ചോദിച്ച്
നിനക്കെന്ത് പറ്റീടാ ഹമുക്കേ
അത് കേട്ടപ്പം കൽക്കണ്ടം നുണയണ ചേലിക്ക്
കദീസാനെ ബർണ്ണിച്ച് മുയുക്കെ
കിങ്ങിണിതുള്ളുന്ന കൊലുസ്സും ചാർത്തി
നെറ്റിയിൽ കുളിർമണി മുത്തുകൾ കെട്ടി
കളിചിരിയോടവൾ അരികത്തെത്തി
കതിരൊളി കടമിഴി കരളിൽ കൊത്തി
മൈക്കണ്ണി... അവളൊരു മാൻകണ്ണി...
മൈക്കണ്ണി അവളൊരു മാൻകണ്ണി
മുത്താണേ.... ചക്കരമുത്താണേ...
ഇതെന്റെ മുത്താണേ ചക്കരമുത്താണേ
(കാന്താരി പാത്തുമ്മത്താത്തേടെ....)