മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാക്കളഭം പോലെ
താരാദീപം തിരിതെളിയും പോലെ
എതോ ജന്മം ശ്രുതി മുറുകും പോലെ
പൂമൂടും പൊന്‍വിരലാല്‍ നീ എന്‍ നെഞ്ചില്‍
ശ്രീരാഗം പെയ്തുണരും യുവഗന്ധര്‍വ്വന്‍ ...ഹായ്
മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാക്കളഭം പോലെ
ഏതോ ശംഖില്‍ നിറയും തീർത്ഥം പോലെ
നെറുകില്‍ നീ ഇറ്റുമ്പോള്‍ ധന്യനായ് ..
ഹാ ...വിണ്ണില്‍ നിന്നും വെയിലിന് നാളം പോലെ
കവിളില്‍ നീ മുത്തുമ്പോള്‍ ...പുണ്യമായ് ഞാന്‍
നീ മാത്രം ...ഇനി നീ മാത്രം തരുമാശ്വാസം
സുഭഗേ.............
മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ
മാറില്‍ ചാര്‍ത്തും കാണാകളഭം പോലെ
താനേ വിരിയും തുളസിപ്പൂവേ നിന്നെ
മുടിയില്‍ ഞാന്‍ ചൂടുമ്പോള്‍..രാധയാവും
മായാമുരളി ചുണ്ടില്‍ ചേര്‍ക്കും നേരം
പരിഭവമുണരുംനേരം ശ്യാമഭാവം
നീ മാത്രം ...ഇനി നീ മാത്രം തരുമാശ്വാസം
സുഖദേ.........
(മഞ്ഞില്‍ പൂക്കും ....)