താഴികക്കുടമേ താഴികക്കുടമേ
വാനിന്റെ തിങ്കള്‍ പൊന്കുടമേ
താരകളാമ്പല് പൂക്കളണിഞ്ഞൊരു
ആതിര രാപ്പെൺകോടിയേ
കവിളത്തു കുറുമ്പിന്റെ മറുകുള്ള പെണ്ണേ
കരിനീലമിഴി രണ്ടും ഇടയുന്നതെന്തേ
പോരുന്നോ നീയെന്‍ കൂടെ
(താഴികക്കുടമേ....)
മുറ്റത്തെ മുല്ലയ്ക്കു മുടികെട്ടാന്‍ സന്ധ്യയ്ക്കു
നാലഞ്ചു പൂ കൊണ്ടുത്തരുമോ
മുക്കൂറ്റി ചാന്തൊന്നു നെറ്റിക്കു തൊട്ടെന്റെ
പാതിരാവിന് വാതില്‍ ചാരി മെല്ലെ പോരൂ
പുന്നാരം ചൊല്ലി ചൊല്ലി ചൊല്ലി ചൊല്ലി ചൊല്ലിത്തരാം
പുലരോളം പുഴമണ്ണില്‍ കിടക്കാം
കാവിലിന്നാണുല്സവം കാത്തിരുന്നോരുല്സവം
പോരുന്നോ നീയെന്റെ കൂടെ
(താഴികക്കുടമേ.....)
വെള്ളിലതന്‍ കൊമ്പിലൂറും കണ്ണുനീരിന് തുള്ളികളെ
എന്തിനു നീ വന്നെടുത്തൂ
ഉള്ളില്‍ ഊറും നൊമ്പരത്തെ പുഞ്ചിരിതന്‍ പട്ടില്‍ മൂടി
എന്തിനെന് മുന്നില്‍ വന്നു നിന്നൂ
വാനിലെ തിങ്കള്‍ പൊന്തിടമ്പ് രാവില്‍
വെള്ളിന് പുഴനീരില്‍ വീണു
നോവാതെ നിന്നെയെന്‍ മാറോടു ചേര്‍ക്കാം
മിഴിരണ്ടും പൂട്ടി ചായുറങ്ങ്
ഇമ ചിമ്മാതേ ഞാനിരിക്കാം
(താഴികക്കുടമേ...)