കമോണ്‍ - മാര്‍ച്ച്..
മുത്തിയമ്മപോലെ വന്ന് പുലിയെപ്പോലെ ചീറിനിന്ന
പ്രിന്‍സിപ്പാളേ പ്രിന്‍സിപ്പാളേ
ഗോബാക്ക് ഗോബാക്ക് ഗോ .. ബാക്ക് (മുത്തിയമ്മ പോലെ വന്ന്)
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം
മൂണിലെത്തി മനുഷ്യരിന്നു മണ്ണുമാന്തും കാലത്തില്‍
മൂക്കുമൂടി പര്‍ദ്ദയിട്ടു ക്ലാസ്സില്‍ ഞങ്ങളെത്തണോ
ക്ലാസ്സില്‍ ഞങ്ങളെത്തണോ.. ക്ലാസ്സില്‍ ഞങ്ങളെത്തണോ..
കാലം പഴയ കാലമല്ല പട്ടിക്കാട്ടു മുത്തമ്മേ
കോലം മാറി ഫാഷന്‍ മാറി മാറ്റു ചട്ടം മുത്തമ്മേ
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം (മുത്തിയമ്മ പോലെ വന്ന്)
തുണിവകയ്ക്കു വിലയും കൂടി തുന്നല്‍ക്കൂലി ജാസ്തിയായ്
തുണികുറച്ചു തുന്നി ഞങ്ങള്‍
തുണിയും ലാഭം പണവും ലാഭം (തുണിവകയ്ക്കു)
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം (മുത്തിയമ്മ പോലെ വന്ന്)