കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍
കണ്ണന് വരുമെന്നറിഞ്ഞേന്‍
കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍
കമനന് വരുമെന്നറിഞ്ഞേന്‍ (കണ്ണുകള്‍ )
കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
അവന് വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി
അരുമയെന്‍ ശാരികപ്പൈതല്‍ (കണ്ണുകള്‍ )
നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍
നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു
നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍
നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു
ഒരുനാളുമുരുകാത്ത പ്രണയത്തിന് വെണ്ണയുമായി
ഓമനക്കണ്ണനെ ഞാന്‍ കാത്തു (കണ്ണുകള്‍ )