ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ
ഈശ്വരന് ജനിക്കും മുന്‍പേ
പ്രകൃതിയും കാലവുമൊരുമിച്ചു പാടീ
പ്രേമം ദിവ്യമാമൊരനുഭൂതി
പ്രേമം പ്രേമം പ്രേമം
അന്നത്തെ ആദ്യാനുരാഗ പുഷ്പങ്ങള്‍
അണ്ഡചരാചരങ്ങള്
അവയുടെ ആകര്‍ഷണത്തില്‍ വിടര്‍ന്നതാണായിരം
ജീവന്റെ നാളങ്ങള്‍
അവര്‍ പാടീ നമ്മളേറ്റുപാടീ
അനശ്വരമല്ലോ പ്രേമം
പ്രേമം പ്രേമം
അന്നത്തെ ആശ്ലേഷ രോമഹര്‍ഷങ്ങള്‍
ആദിമന്വന്തരങ്ങള്
അവയുടെ അഭിനിവേശങ്ങള്‍ കൊരുത്തതാണാ-
യിരം സംഗമ യാമങ്ങള്‍
അവര്‍ പാടീ നമ്മളേറ്റുപാടീ
അനശ്വരമല്ലോ പ്രേമം
പ്രേമം പ്രേമം
(ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ..)
Ithihasangal Janikkum Munpe