appozhe njan paranjeele
അപ്പോഴെ ഞാൻ പറഞ്ഞീലേ
പ്രേമം കയ്പ്പാണു നെല്ലിക്ക പോലെ
കാഞ്ഞിരക്കുരുവാണു മുന്നേ
നല്ല കൽകണ്ടമാണതു പിന്നെ
വീഴുന്ന കണ്ണീരിൻ ഉപ്പും പിന്നെ
വിരഹത്തിൻ കയ്പ്പും ചവർപ്പും (അപ്പോഴെ..)
അപ്പോഴെ ഞാനറിഞ്ഞല്ലോ
ചൊല്ലും ഇപ്പുതുവേദാന്തമാകെ
വിണ്ണിലെക്കനികളെക്കാളും മണ്ണിൻ
നെല്ലിക്കയാണെനിക്കിഷ്ടം
മറ്റെന്തിനെക്കാളുമിഷ്ടം
ഇതിൽ മറ്റുള്ളോർക്കെന്തുണ്ടു നഷ്ടം ? (അപ്പോഴെ..)
ആപത്തിൻ പുഴകളിൽ വീഴും -- പൊങ്ങും
അപവാദച്ചുഴിയിൽ നാം താഴും
കണ്ണീരാൽ നാദ്യത്തിലോളം
പിന്നെ കല്യാണസംഗീതമേളം
അപ്പോഴെ നാമറിഞ്ഞല്ലോ
പ്രേമം കയ്പാണു നെല്ലിക്കപോലെ