You are here

Raagaardra hamsannalaam

Title (Indic)
രാഗാര്‍ദ്ര ഹംസങ്ങളാം
Work
Year
Language
Credits
Role Artist
Music Guna Singh
Performer Lathika
P Jayachandran
Writer Poovachal Khader

Lyrics

Malayalam

രാഗാര്‍ദ്രഹംസങ്ങളായ് നീന്തുന്ന മേഘങ്ങളേ
ഹേമാംഗരാഗങ്ങളാം പൂം‌പീലി നീര്‍ത്തു വിണ്ണിന്‍ മാറില്‍
രോമാഞ്ചഹര്‍ഷങ്ങളായ് ആടുന്ന ദാഹങ്ങളെ
സ്നേഹാര്‍ദ്ര പുഷ്പങ്ങളാല്‍ തേന്‍‌കൂടു കൂട്ടു എന്നില്‍ നീയും

ലലലലാ.........
താരുണ്യ സ്വപ്നങ്ങളായ് കരളില്‍ ഇതളില്‍ ചൊരിയൂ രാഗാമൃതം
ആകാശരത്നങ്ങളേ ലാവണ്യപുഷ്പങ്ങളേ
രാവിന്റെ നാലാം യാമങ്ങള്‍ തോറും പൂമെയ്യിലമ്പെറിയൂ
നിങ്ങള്‍ പൊന്‍‌തൂവലമ്പെറിയൂ
നാദം തൂകുന്ന രാവിന്‍ കുളിര്‍ താലം ചൂടുന്ന യാമങ്ങളില്‍
സ്വര്‍ഗ്ഗ ഗാനങ്ങള്‍ തന്‍ സ്വപ്നതീരങ്ങളില്‍
നീയും ഞാനും പടരും

ശൃംഗാരക്കുമ്പിളുമായ് അരികില്‍ അണയു
പകരൂ മോഹാലസ്യം നീ
ലാലാലാ....
ആവേശപ്പക്ഷികളേ ആഹ്ലാദ മുല്ലകളേ
ശ്രാവണരാവിന്‍ ചില്ലയില്‍ പൂക്കും
കാറ്റിന്റെ കുളിരേകൂ
നിങ്ങള്‍ കാവല്‍ മാടം തുറക്കൂ
ആറ്റുതീരങ്ങള്‍ തോറും നിഴല്‍ കൂട്ടുകൂടുന്ന യാമങ്ങളില്‍
പുഷ്പബാണങ്ങള്‍ തന്‍ നവ്യതാളങ്ങളില്‍
നീയും ഞാനും അലിയും

English

rāgārdrahaṁsaṅṅaḽāy nīndunna meghaṅṅaḽe
hemāṁgarāgaṅṅaḽāṁ pūṁ‌pīli nīrttu viṇṇin māṟil
romāñjaharṣaṅṅaḽāy āḍunna dāhaṅṅaḽĕ
snehārdra puṣpaṅṅaḽāl ten‌kūḍu kūṭṭu ĕnnil nīyuṁ

lalalalā.........
tāruṇya svapnaṅṅaḽāy karaḽil idaḽil sŏriyū rāgāmṛtaṁ
āgāśaratnaṅṅaḽe lāvaṇyabuṣpaṅṅaḽe
rāvinṟĕ nālāṁ yāmaṅṅaḽ toṟuṁ pūmĕyyilambĕṟiyū
niṅṅaḽ pŏn‌tūvalambĕṟiyū
nādaṁ tūgunna rāvin kuḽir tālaṁ sūḍunna yāmaṅṅaḽil
svargga gānaṅṅaḽ tan svapnadīraṅṅaḽil
nīyuṁ ñānuṁ paḍaruṁ

śṛṁgārakkumbiḽumāy arigil aṇayu
pagarū mohālasyaṁ nī
lālālā....
āveśappakṣigaḽe āhlāda mullagaḽe
śrāvaṇarāvin sillayil pūkkuṁ
kāṭrinṟĕ kuḽiregū
niṅṅaḽ kāval māḍaṁ tuṟakkū
āṭrudīraṅṅaḽ toṟuṁ niḻal kūṭṭugūḍunna yāmaṅṅaḽil
puṣpabāṇaṅṅaḽ tan navyadāḽaṅṅaḽil
nīyuṁ ñānuṁ aliyuṁ

Lyrics search