Title (Indic)ആയിരം ദൈവങ്ങളൊന്നായ് ചൊരിയുന്ന WorkChoonda Year2003 LanguageMalayalam Credits Role Artist Music Mohan Sithara Performer Chorus Performer Madhu Balakrishnan Writer Yusufali Kecheri LyricsMalayalamആരാരിരോ ആരിരാരോ ആരാരിരോ ആയിരം ദൈവങ്ങളൊന്നായ് ചൊരിയുന്ന സ്നേഹമാണമ്മ തൻ സ്നേഹം (2) ആകാശ ഗംഗയായ് ആത്മാവിലൂറുന്ന ധാരയാണമ്മ തൻ സ്നേഹം (ആയിരം....) ഏതു പ്രവാഹവും ഗംഗയായ് മാറ്റുന്ന വാത്സല്യ ധാരയാണമ്മ (2) എത്ര കഴിച്ചാലും അന്നമൊഴിയാത്ത അക്ഷയ പാത്രമാണമ്മ (ആയിരം....) ഏതു കുറ്റത്തിനും മാപ്പു നൽകീടുന്ന ന്യായാസനം മാതൃചിത്തം (2) പൊള്ളും മനസ്സിന്റെ വേനൽ പൊരിച്ചിലിൽ ശീതള ച്ഛായയാണമ്മ (ആയിരം....) Englishārāriro ārirāro ārāriro āyiraṁ daivaṅṅaḽŏnnāy sŏriyunna snehamāṇamma tan snehaṁ (2) āgāśa gaṁgayāy ātmāvilūṟunna dhārayāṇamma tan snehaṁ (āyiraṁ....) edu pravāhavuṁ gaṁgayāy māṭrunna vātsalya dhārayāṇamma (2) ĕtra kaḻiccāluṁ annamŏḻiyātta akṣaya pātramāṇamma (āyiraṁ....) edu kuṭrattinuṁ māppu nalgīḍunna nyāyāsanaṁ mātṛcittaṁ (2) pŏḽḽuṁ manassinṟĕ venal pŏriccilil śīdaḽa schāyayāṇamma (āyiraṁ....)