ഉപ്പിന് പോകണ വഴിയേത്..
കായംകുളത്തിന് തെക്കേത്...
മുളകിന് പോകണ വഴിയേത് ...
മലയാറ്റൂരിനു തെക്കേത് ...
മല്ലിക്ക് പോകണ വഴിയേത്...
മല്ലിശ്ശേരിക്ക് തെക്കേത്...
കണ്ണു തുറന്നോ കണ്ടു പിടിച്ചോ..
കണ്ടില്ലെങ്കില്‍ കടം കുടിച്ചോ.. (ഉപ്പിന് ..)
കണ്ടു പിടിച്ചാല്‍ എന്തു തരും??..
എന്തു വേണം??....
ഉം......ഉം....
എത്താ കൊംബത്തൂഞ്ഞാലാടി
ഏഴാം കടലിന്നക്കര തേടി ..
പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ...
എ??.....
ആ ....
എത്താ കൊംബത്തൂഞ്ഞാലാടി
ഏഴാം കടലിന്നക്കര തേടി ..
പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ...
പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ...
ഹഹ ...ഹഹ... (ഉപ്പിനു ...)
തോറ്റോ??... തോറ്റു.....
കടമെന്താ??.. ..
ഉം....ഉം.....
ആരും കേറാ മലയില്‍ ച്ചെന്നു...
ആരും കാണാ മലരില്‍ നിന്നും ...
പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന് തുമ്പി ...
പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന് തുമ്പി ...
പൂന്തേനും കൊണ്ടു ഓടി വരുന്നൊരു പൂവാലന് തുമ്പി ...(ഉപ്പിനു...)