ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന കണ്ണനെ
കണ്ണില്‍ വന്നു മിന്നിമാഞ്ഞ പൊന്നിനെ
മാറില്‍ വീണു മാറ്ററിഞ്ഞ മഞ്ഞിനെ
ഇന്നു വരെ പാടാത്ത പൂങ്കുയില്ക്കിളി (2)
ഇന്നെന്തേ കളിയാക്കി കൊഞ്ചി നീ
മെല്ലേ കൊഞ്ചി നീ
ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന കണ്ണനെ
ഒരു കിനാവില് വിരിയുമെന്റെ പൂക്കളേ
അറിയാതെന്‍ ഇടനെഞ്ചില്‍ കൂടു കൂട്ടിയോ
മഴമെനഞ്ഞ തൂവലുള്ള മോഹമേ
അലിയാതെന് കരളോരം കുളിരണിഞ്ഞുവോ
തളിരണിഞ്ഞ താമരക്കിനാവിലെ
പൊന്‍വെയില്‍ കുടഞ്ഞ ചന്ദനം താ
ആരാരും കാണാതെ ചാര്‍ത്തുവാന്‍
അവന് ഉമ്മ വെയ്ക്കുവാന്‍
ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന കണ്ണനെ
കണ്ണില്‍ വന്നു മിന്നിമാഞ്ഞ പൊന്നിനെ
മാറില്‍ വീണു മാറ്ററിഞ്ഞ മഞ്ഞിനെ
പതിവായെന്‍ ആരാമത്തില്‍
പൂം പനിനീരായു് വിരിയുന്നു പ്രേമം
അതിലൊന്നെന്‍ ആത്മാവില്‍ നിന്നും
അവനായു് ഞാന്‍ കോര്ക്കാമെന്നെന്നും
പരിഭവം പകര്‍ന്നു തന്ന പാട്ടിലെ
പകല്മഞ്ഞും പെയ്യില്ലേ പ്രണയപരാഗം
നിന് ഹൃദയ പരാഗം
(ഇക്കിളിക്കുരുന്നു )