പാടത്തെ പച്ചപ്പനംകിളിയേ പെരു-
ന്നാളു കഴിഞ്ഞു നീയെന്നു വന്നു
പാടത്തെ പാൽക്കതിർപ്പെണ്ണിന്റെ വേളിയ്ക്കു്
പാട്ടൊന്നുപാടുവാൻ ഞാനും വന്നു..(പാടത്തെ...)
മാറത്തു മിന്നുന്ന പൊന്നിൻ കുരിശുള്ള
മാലയിതാരേ നിനക്കു തന്നൂ
കാണാനഴകുള്ളൊരാൺകിളിയെൻ
മണവാളനാണീ മിന്നെനിക്കു തന്നൂ (പാടത്തെ...)
നെല്ലോലത്തുമ്പത്തെ തൂമഞ്ഞു തുള്ളിക്കും
വെള്ളിക്കുരിശല്ലോ വെയ്ലുതന്നൂ
കല്യാണം സ്വർഗ്ഗത്തു കല്യാണമെന്നല്ലോ
പള്ളിമണികളും പാടുന്നൂ
ഇന്ന് പള്ളിമണികളും പാടുന്നു
പാടാമിനിയൊന്നു പാടാം ഈ
പാടത്തെ കതിരിന്നും കല്യാണം
കാണും കിനാവിലെ കുഞ്ഞിക്കിളികൾക്ക്
കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ
ആരും കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ
തേനും തിനയും തെരയേണ്ടെ ഒരേ
ഈണത്തിൽ പ്രാർഥന ചൊല്ലേണ്ടേ
പാടാമിനിയൊന്നു പാടാം ഇ
ന്നോരോ പൂവിനും കല്യാണം