ഒരു പിടിയോർമ്മ തൻ പൂക്കളെടുത്തു ഞാൻ
അരുമയായ് വാസനിക്കുമ്പോൾ
ഏതോ മയക്കത്തിലെന്നെയൊരു
ദേവദൂതി എടുത്തു പറന്നു
താരാട്ടു കേട്ടു ഞാൻ എല്ലാം മറന്നിനി
ആരോമലേ നീ മയങ്ങൂ (ഒരു പിടിയോർമ്മ...)
താഴേ താഴേ താഴെയെൻ പേർ ചൊല്ലി
ആരോ വിളിക്കുന്നു
എല്ലാം മറക്കാം പൊറുക്കാമെന്നെൻ പ്രിയൻ
എന്നോടു ചൊല്ലുകയല്ലെ
എല്ലാം പൊറുക്കുവാനല്ലയെങ്കിൽ
നമുക്കെന്തിനീ സ്നേഹബന്ധങ്ങൾ (ഒരു പിടിയോർമ്മ...)
പോരാം പോരാം പോരാമിന്നെൻ കൂട്ടുകാരാ വരുന്നൂ ഞാൻ
എല്ലാം തളിർക്കുന്നു പൂക്കുന്നു തേൻ മഴ
ത്തുള്ളികൾ തൂവുകയല്ലേ
ഇത്തിരിപ്പോന്ന ചിരാതുകളിൽ നൊന്തു
കത്തുന്ന സ്നേഹമീ നമ്മൾ (ഒരു പിടിയോർമ്മ...)