കണ്മണിപ്രാവേ പൊന്നരിപ്രാവേ
എങ്ങനെ നിന്നെ പിരിയും ഞാന്‍
നെഞ്ചില്‍ കുറുകി കുറുകിയിരിക്കും പൊന്നരിപ്രാവേ
എങ്ങനെ നിന്നെ മറക്കും ഞാന്‍
വെള്ളയില്‍ വെള്ളപ്പൂവുകള്‍ തുന്നിയ
വെള്ളിപ്പുടവ നിവര്‍ത്തി
മന്ത്രകോടി ചാര്‍ത്തി പിന്നെ
ചന്ദ്രകിരണങ്ങള്‍ .........
നവവധുവായി നീ നാണം പൂണ്ടെന്‍
അരികില്‍ അണഞ്ഞൊരു രാവില്‍
പെയ്തൊഴിയാത്തൊരു പരിഭവമുണ്ടോ
പെണ്ണിന് ആര്‍ദ്രമനസ്സില്‍
എന്റെ തേങ്ങല്‍ കേള്പ്പില്ലേ നീ
ഒന്നിനി വിളികേള്‍ക്കൂ
മറുമൊഴിയിലെ മാന്‍ കിടാവേ
വരുകീ കറുകത്തൊടിയില്
പൊന്നരിപ്രാവേ എങ്ങനെ നിന്നെ മറക്കും ഞാന്‍