സംഗമം എപ്പോള്‍ അപ്പപ്പാ അപ്പപ്പാ
സന്ധിപ്പിലൊക്കെ അപ്പൊപ്പോ അപ്പൊപ്പോ (2)
ഗംഗ പോലെ ഉള്ളിലെന്താണോ
മുറ്റത്തെന്റെ പ്രേമം താനോ
നമ്മൾ തമ്മിൽ പങ്കിടാമിപ്പോൾ
(സംഗമം....)
എന്റെ നെഞ്ചിലെ പാടും ഒറ്റക്കമ്പിയിൽ
മാരകാകളീ രാഗം കാമവർധിനീ
സ്വർഗ്ഗസുന്ദരീ പൂത്ത പുഷ്പവല്ലരി
രാഗമഞ്ജരി എന്റെ പ്രേമപ്പൈങ്കിളി
മുത്താണു നീയീ മുറ്റത്ത് ഞാൻ
രോമാഞ്ചവാഹിനിയായ്
സ്വപ്നത്തിലെ കന്യാവനം ശൃംഗാരത്തേനുറവായ്
മെയ്യും മെയ്യും മഞ്ചത്തിലൊന്നു ചേരും
മെയ്യും മെയ്യും തമ്മിൽ തമ്മിൽ പുണരുമ്പോൾ
നമ്മൾ നേടും സായൂജ്യം
(സംഗമം..)
വണ്ടും പൂവുമായ് തമ്മിൽ കണ്ടു മുട്ടിപ്പോയ്
കണ്ടു മുട്ടുമ്പോൾ മനം രണ്ടും ഒന്നായി
അന്തഃരംഗത്തിൽ അവ സ്വന്തമായല്ലോ
സ്വന്തമായല്ലോ ആത്മ ബന്ധമായല്ലോ
മോഹമോദ രാഗാഞ്ജലി
ആരാധ്യപൂജകളായി
നെഞ്ചത്തിലെ മഞ്ചത്തിൽ ഞാൻ
ഉന്മാദലോലുപയായ്
മെയ്യും മെയ്യും മഞ്ചത്തിലൊന്നു ചേരും
ആ ..കൈയ്യും കൈയ്യും പുണരുമ്പോൾ
നമ്മൾ നേടും സായൂജ്യം
(സംഗമം..)