ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു

ഓര്‍മ്മകളില്‍ നിന്നെന് ഓര്‍മ്മകളില്‍ നീരണിപ്പൂക്കള്‍ വിടര്‍ന്നു
നീരണിപ്പൂക്കള്‍ വിടര്‍ന്നു
ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു
പാടി മറന്നൊരു ഗാനം എന്നെ തേടി വരുന്നൊരു നേരം (2)
ആനന്ദം കൊണ്ടോ അഴലുകള്‍ കൊണ്ടോ നിറയുവാനെന്തേ മിഴികള്‍
ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു
പോയ വസന്തത്തിന് വര്‍ണ്ണം എന്നില്‍ പീലി വിരിയ്ക്കുന്ന നേരം (2)
ചിന്തകള്‍ പാകും ഇഴകളില്‍ നിന്നും ഇടറുവാനെന്തേ സ്വരങ്ങള്‍
ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു
ഓര്‍മ്മകളില്‍ ഇന്നെന്‍ ഓര്‍മ്മകളില്‍ നീരണിപ്പൂക്കള്‍ വിടര്‍ന്നു