തങ്കത്തളികയിൽ ചോറൂട്ടാം
തംബുരു മീട്ടി താരാട്ടാം (2)
അച്ഛനുമമ്മയ്ക്കും ആദ്യത്തെ പൊൻ മുത്തേ
അഞ്ചിക്കുണുങ്ങി നടക്കൂ
പൊട്ടിച്ചിരിക്കൂ നീ ചെന്നമ്പിളിമാമനെ പിടിക്കൂ
(തങ്കത്തളികയിൽ..)
ഉണ്ണിക്ക് കളിക്കാൻ മരക്കുതിര
ഊരു ചുറ്റി നടക്കാൻ പടക്കുതിര
ഊഞ്ഞാലാട്ടാം ഉദ്യാനം ചുറ്റാം (2)
പകരം ഞങ്ങൾക്കൊരുമ്മ തരൂ
തരൂ തരൂ
നിന്നുമ്മ ഒരു പൊന്നുമ്മ (2)
(തങ്കത്തളികയിൽ..)
എന്നുണ്ണിക്കണ്ണന് പിറന്നാള്‍
ഏഴാം സ്വർഗ്ഗത്തിൻ തിരുന്നാള്‍ (2)
പൂപ്പന്തൽ തോരണമേളമൊരുക്കാം
പൊന്നു മോൻ അമ്മയ്ക്കൊരുമ്മ തരൂ
തരൂ....തരൂ
നിന്നുമ്മ ഒരു പൊന്നുമ്മ (2)
(തങ്കത്തളികയിൽ..)