അക്കരെയക്കരെ അമ്പലമുറ്റത്ത-
അശോകമരമൊന്ന് നില്പ്പൂ
പൂക്കാതേ തീരെ തളിര്ക്കാതേ
ചില്ലക്കൈ താഴ്ത്തി തളര്‍ന്നു വിവശനായ് (അക്കരെ...)
കിങ്കിലം കിങ്കിലം കിങ്കലം കിലുങ്ങും
തങ്കച്ചിലങ്കയുമായൊരു നാള്
കൊട്ടാരക്കെട്ടിലെപ്പാവമാം നര്‍ത്തകി
എതിയശോകമരച്ചോട്ടില്
പാലൊഴിച്ചു നറുംതേനൊഴിച്ചു തെളി
നെയ്യുമൊഴിച്ചു നനച്ചു
ചെമ്പണിച്ചാറു പുരണ്ടൊരു മൃദുല
ചെന്താരടിവച്ചു വലം വച്ചു
അത്തരു നിറയെപ്പൊട്ടി മുളച്ചൂ
സിന്ദൂരാരുണമുകുളങ്ങള്
രോമഹര്ഷമണിഞ്ഞൂ ശാഖകള്‍
തക്കിട തരികിട മുഴക്കി... (അക്കരെ..)