അമ്പാടിതന്നിലൊരുണ്ണീ അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയില്‍ ഗോപിപ്പൂ
ഉണ്ണിയ്ക്കു മുടിയില്‍ പീലിപ്പൂ
ഉണ്ണിയ്ക്കു തിരുമാറില് വനമാല
ഉണ്ണിയ്ക്കു തൃക്കയ്യില്‍ മുളമുരളി
അരയില്‍ കസവുള്ള പീതാംബരം
അരമണികിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ ഉണ്ണാന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........
ഉണ്ണിയ്ക്കു കണങ്കാലില്‍ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യില്‍ ഹരിചന്ദനം
വിരലില്‍ പത്തിലും പൊന്മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ഉറങ്ങാന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........
ഉണ്ണിയ്ക്കു കളിയ്ക്കാന്‍ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാന്‍ യമുനാജലം
ഒളികണ് പൂ ചാര്‍ത്താന്‍ സഖിരാധാ
യദുകുലരാഗിണി പ്രിയരാധാ
ഉണ്ണീ വാ ഉണര്‍ത്താന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........