ഹോയു്
പൂവിനു കോപം വന്നാല്‍ - അതു് മുള്ളായി മാറുമോ - തങ്കമണീ
മാനിനു കോപം വന്നാല്‍ - അതു് പുലി ആയ് മാറുമോ - തങ്കമണീ
തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ
പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും
അങ്ങാടി മുക്കിലെ അത്തറു്സഞ്ചി - നീ അനുരാഗക്കടവിലെ ആറ്റുവഞ്ചി ഓ .... (2)
പുന്നാരപ്പുഞ്ചിരി പൂക്കളം എഴുതി പൊന്നോണം പോലെ വരും പൂവലാംഗി
തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ
(പൂവിനു കോപം വന്നാല്‍ )
കോഴിക്കോടന്‍ കൈലിമുണ്ടു് മടക്കിക്കുത്തി കാര്‍മേഘപ്പൂഞ്ചായല്‍ മടിച്ചു കെട്ടി ആ .... (2)
ഇല്ലാത്ത കൊമ്പന് മീശ പിരിച്ചു കാട്ടി കൊല്ലുന്ന നോട്ടമെയ്യും കോമളാംഗി
തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ
(പൂവിനു കോപം വന്നാല്‍ )