പെണ്ണിന്റെ ചിരിയും പ്രണയത്തിന് പനിയും
ആദ്യമാദ്യം കുളിരും
പിന്നെപ്പൊള്ളും വിറച്ചുതുള്ളും
പിടിച്ചു പുറംതള്ളും
പെണ്ണെന്നു പറഞ്ഞാല്‍ പെണ്ണല്ലവളൊരു
പച്ചക്കരിമ്പാണ്
കരളിന്റെ ചുണ്ടില്‍ മധുരം തേയ്ക്കും
കല്‍ക്കണ്ടക്കനിയാണ് അളിയാ
കല്‍ക്കണ്ടക്കനിയാണ്
മുറപ്പെണ്ണിങ്ങനെ മുറിക്കകത്തിരുന്നിട്ട്
മനസ്സിനു പുണ്ണാണ്
കരഞ്ഞിട്ടും പിഴിഞ്ഞിട്ടും പാറാവു നിന്നിട്ടും
പിരിച്ചു വിട്ടല്ലോ അവരെന്നെ
പിരിച്ചു വിട്ടല്ലോ
പെര നെറഞ്ഞിരിക്കും പെണ്ണിന്റെ പടിക്കല്‍
പിക്കറ്റു ചെയ്തൂടെ പോയി
പിക്കറ്റു ചെയ്തൂടെ?
അവള്‍ക്കൊരു തന്തയുണ്ടവനെന്നെ ചവിട്ടി
ചമ്മന്തിയാക്കീടും