ഈറന്‍ പീലി കണ്ണുകളില്‍
ശോകം വീണ്ടും മയ്യെഴുതി
കോപം നിന്റെ പൊന്‍കവിളില്‍ കുങ്കുമപ്പൂ വിടര്‍ത്തി (2) (ഈറന്‍..)
ജാലങ്ങളാല്‍ എന്റെ വാചാല സ്വപ്നങ്ങള്‍
വലവീശി കിട്ടിയതല്ലേ കണ്ണേ പൊന്നേ നിന്നെ
ജാലങ്ങളാല്‍ എന്റെ വാചാല സ്വപ്നങ്ങള്‍
വലവീശി കിട്ടിയതല്ലേ
നീയൊന്നു ചൊല്ലിയാല്‍ അകാശ പൊന്നല്ല
ഏഴാംകടലിലെ മുത്തും പവിഴ ചെപ്പും
വാരി ഞാന്‍ എത്തും (ഈറന്‍..)
മായങ്ങളാല് എന്റെ മോഹാഭിലാഷങ്ങള്‍
മലരിട്ടു കിട്ടിയതല്ലെ പൊന്നെ നിന്നെ
മായങ്ങളാല് എന്റെ മോഹാഭിലാഷങ്ങള്‍
മലരിട്ടു കിട്ടിയതല്ലെ..
നിന് മുഖം വാടിയാല്‍ അമ്പിളിക്കലയല്ല
ഏഴാം ദ്വീപിലെ മിന്നും മഴവില്‍ പൂവും
മങ്ങുമെന്‍ കണ്ണില്‍ നിന്നെ.. (ഈറന്‍..)