തൈ തൈ തക തക തൈതോം... തിത്തൈ തക തകതൈതോം - 2
പുള്ളിപ്പട്ടുപാവാട.....തൈതൈ തക തകതൈതോം
ആ പുള്ളിപ്പട്ടുപാവാടയണിഞ്ഞ വാനിൻ പാടത്തിലെ
കണ്ണിപൊട്ടി താഴെവീണ വെള്ളിക്കൊലുസ്സ്
ആ കണ്ണിപൊട്ടി താഴെവീണ വെള്ളിക്കൊലുസ്സ്
തെളുതെളെ തിളങ്ങുന്ന.....തിത്തൈ തക തകതൈതോം
ആ തെളുതെളെ തിളങ്ങുന്ന വെളുവെളെ വിളങ്ങുന്ന
അലുക്കിട്ട പാദസരം കിലുകിലുങ്ങി
ആ അലുക്കിട്ട പാദസരം കിലുകിലുങ്ങി
തെളുതെളെ തിളങ്ങുന്ന വെളുവെളെ വിളങ്ങുന്ന
അലുക്കിട്ട പാദസരം കിലുകിലുങ്ങി
ചക്രവാളച്ചെരുവിലെ.....തൈതൈ തക തകതൈതോം
ചക്രവാളച്ചെരുവിലെ ചെമ്പഴുക്ക നിറമാർന്ന
കൂന്തലൊതുക്കി നിന്നീടും തങ്കസൂരിയൻ
ആ കൂന്തലൊതുക്കി നിന്നീടും തങ്കസൂരിയൻ
ചുട്ടുപഴുപ്പിച്ച പൊന്നിൻ....തൈതൈ തക തകതൈതോം
ചുട്ടുപഴുപ്പിച്ച പൊന്നിൻ ചേങ്ങല തിളയ്ക്കും പോലെ
കതിരോന്റെ മുഖമാകെ തുടുതുടുത്തു
ആ കതിരോന്റെ മുഖമാകെ തുടുതുടുത്തു
ചുട്ടുപഴുപ്പിച്ച പൊന്നിൻ ചേങ്ങല തിളയ്ക്കും പോലെ
കതിരോന്റെ മുഖമാകെ തുടുതുടുത്തു
ആടിമാസക്കാറ്റു വന്നേ.... തൈ തൈ തക തൈതൈതോം
ആടിമാസക്കാറ്റു വന്നേ മാരിക്കാറും ഓടിവന്നേ
തമ്പുരാന്റെ കയ്യിലൊരു പൊന്നിൻ ചൂരലിൽ
ത തൈതോം തമ്പുരാന്റെ കയ്യിലൊരു പൊന്നിൻ ചൂരലിൽ
പുഞ്ചവയൽ പഴുത്തല്ലോ....തൈ തൈ തക തൈതൈതോം
പുഞ്ചവയൽ പഴുത്തല്ലോ മഞ്ഞനിറമണിഞ്ഞല്ലോ
പാലുമുട്ടി നെന്മണികൾ പുഞ്ചിരിച്ചല്ലോ
ത തൈതോം പാലുമുട്ടി നെന്മണികൾ പുഞ്ചിരിച്ചല്ലോ
പുഞ്ചവയൽ പഴുത്തല്ലോ മഞ്ഞനിറമണിഞ്ഞല്ലോ
പാലുമുട്ടി നെന്മണികൾ പുഞ്ചിരിച്ചല്ലോ
ആനന്ദക്കതിരാടി....തൈ തൈ തക തൈതൈതോം
ആനന്ദക്കതിരാടി ആലോലനൃത്തമാടി
ആകാശദേശമാകെ പൂത്തിരികത്തി
ത തൈതൊം ആകാശദേശമാകെ പൂത്തിരികത്തി
പാടത്തിലെ കൊയ്ത്ത് നിർത്ത്...തൈ തൈ തക തൈതൈതോം
പാടത്തിലെ കൊയ്ത്ത് നിർത്ത് കളത്തിലെ മെതി നിർത്ത്
തമ്പുരാനെ സ്വീകരിയ്ക്കാൻ ഓടി ഓടി വാ
ത തൈതൈ തമ്പുരാനെ സ്വീകരിയ്ക്കാൻ ഓടി ഓടി വാ
പാടത്തിലെ കൊയ്ത്ത് നിർത്ത് കളത്തിലെ മെതി നിർത്ത്
തമ്പുരാനെ സ്വീകരിയ്ക്കാൻ ഓടി ഓടി വാ
പുള്ളിപ്പട്ടുപാവാടയണിഞ്ഞ വാനിൻ പാടത്തിലെ
കണ്ണിപൊട്ടി താഴെവീണ വെള്ളിക്കൊലുസ്സ്
ആ തെളുതെളെ തിളങ്ങുന്ന വെളുവെളെ വിളങ്ങുന്ന
അലുക്കിട്ട പാദസരം കിലുകിലുങ്ങി
അയ്യടാ ഓടെടാ - 6
ആർപ്പോ ഇർറോ.....