ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹതരംഗിണിയായ്
കാലമാമാകാശ ഗോപുരനിഴലില്‍
കല്പനതന് കളകാഞ്ചികള്‍ ചിന്തി
അച്ഛനാം മേരുവില്‍ നീ ഉല്ഭവിച്ചു
അമ്മയാം താഴ്വര തന്നില്‍ വളര്‍ന്നു
അടുത്ത തലമുറ കടലായ് ഇരമ്പി
ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി
മുന്നോട്ട്... മുന്നോട്ട്...
സ്നേഹപ്രവാഹിനീ മുന്നോട്ട്..
മുന്നോട്ട്...
ഹൃദയവാഹിനീ..
ബന്ധനമെന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും
നാളെയേപ്പുണരാന്‍ മുന്നോട്ടൊഴുകും
ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും
മുന്നോട്ട്... മുന്നോട്ട്..
സ്നേഹപ്രവാഹിനീ മുന്നോട്ട്
മുന്നോട്ട്...
ഹൃദയവാഹിനീ..