ഓഹോ... ആഹാ.....
മുഖശ്രീ കുങ്കുമം ചാര്‍ത്തുമുഷസ്സേ
മൂന്നാറിലുദിക്കുമുഷസ്സേ
പ്രകൃതിയും ഞാനും നിന്നുദയത്തില്
പ്രാണായാമത്തില്‍ നിന്നുണരും
ഒരുപുഷ്പം ഞങ്ങള്‍ ചോദിച്ചു നീ
ഒരുപൂങ്കാവനം തീര്‍ത്തു തന്നു
നന്ദിയില്ലാത്തവര്‍ ഞങ്ങളാ പൂവനം
ഗന്ധര്വ്വന്മാര്ക്കു വിറ്റു
സ്വര്ണ്ണനക്ഷത്രങ്ങളാക്കി അവരതു
സ്വര്ണ്ണനക്ഷത്രങ്ങളാക്കി
തരില്ലേ ഇനിഞങ്ങള്ക്കൊന്നും തരില്ലേ തരില്ലേ?
ഒരു രത്നം ഞങ്ങള്‍ ചോദിച്ചു നീ
ഒരു രത്നാകരം തീര്‍ത്തു തന്നു
സ്നേഹമില്ലാത്തവര്‍ ഞങ്ങളാ പാല്ക്കടല്
ദേവലോകത്തിനു വിറ്റു
ഹേമന്തചന്ദ്രികയാക്കി അവരതു ഹേമന്ത ചന്ദ്രികയാക്കി
തരില്ലേ ഇനിഞങ്ങള്ക്കൊന്നും തരില്ലേ തരില്ലേ?