കൃഷ്ണാ... കൃഷ്ണാ....
കാരുണ്യസിന്ധോ.....
നിന് താമരപ്പൂങ്കാലടികളില്
കേഴുമീ ശബ്ദം കേള്‍പ്പതില്ലേ
പണ്ടു ദുശ്ശാസനസദസ്സില്
പാഞ്ചാലിയെ രക്ഷിച്ച കണ്ണാ
നിന് താമരപ്പൂ............
മത്സ്യമായ് ഹയഗ്രീവനെ നിഗ്രഹിച്ചവനേ
കൂര്‍മ്മമായ് മന്ദരമലയുയര്ത്തിയോനേ
വരാഹമായീ... നരസിംഹമായീ...
കൃഷ്ണാ.. കൃഷ്ണാ.....
ബാലനായ് മൂന്നുലോകവും അളന്നെടുത്തവനേ
കല്ക്കിയായ് വരികില്ലേ ഈ രണഭൂമിയില്‍
രാമനായ് നീ ശ്രീരാമനായ് നീ
കൃഷ്ണാ... കൃഷ്ണാ.....
തീപ്പൊരിപാറാന് ഫണം വിടര്‍ത്താന്‍
വിഷം ചൊരിയാന്‍ നിണമുതിരാന്
താണ്ഡവമാടി വരൂ കൃഷ്ണാ
പാഞ്ചജന്യം മുഴക്കൂ... മുഴക്കൂ...