ചമ്പക്കുളംതച്ചനുന്നം പിടിപ്പിച്ച പൊന്നാഞ്ഞിലിത്തോണിയോ
ആറന്മുളത്തേവരാറട്ടിനെത്തുന്ന പള്ളിപ്പെരും തോണിയോ
ഉലകിന്റെപുകഴായ തോണി തച്ചനുയിരൂതി ഓട്ടുന്ന തോണി
ഒരുതച്ചുപണിയാം ഒരുമിച്ചുതുഴയാം
ഹൈലേസ ഹൈലേസ ഹൈ
ആടിവാ ആടിവാളന്‍ കുറത്തീ
തെയ്യത്തെയ്യാരത്തെയ്യാ
അമ്പലം കൂത്താടിവാ കുറത്തീ
തെയ്യത്തെയ്യാരത്തെയ്യാ
സ്വപ്നങ്ങള്‍തന്‍ കേവുഭാരം കൊണ്ട്
സ്വര്ണ്ണത്തിനേക്കാള് തിളക്കം
മനസ്സെന്ന മയിലിന്റെ നിറമുള്ള ചെറുപീലി
നിറയെപ്പിടിപ്പിച്ചു വാ
അഴകുള്ള തോണി അരയന്ന റാണി
അരിവെണ്പിറാപ്പൈങ്കിളീ
ആ അണിയത്തുമുങ്ങി അമരത്തു പൊങ്ങി
അലമാറ്റി ഉശിരേറ്റി വാ വാ
ചമ്പക്കുളം........
കീചീ കീചീ പൂന്തോലം
ആരുപറഞ്ഞ് പൂന്തോലം
ഞങ്ങപറഞ്ഞ് പൂന്തോലം
പൂന്തോലാണേ എണ്ണിക്കോ
വെള്ളത്തിലൂടെപ്പറക്കും പിന്നെ വള്ളത്തുഴപ്പാടുകാക്കും
ഒരുകോടിഹൃദയങ്ങള് പുളകങ്ങളണിയുന്ന
പനിനീര്ക്കിനാവായി വാ
തൈതൈതകത്തോം തിത്തൈതകത്തോം
വായ്ത്താരിയോടൊത്തു വാ ഹോയ്
അതുകുട്ടനാടിന്റെ തുടിതാളമാകുന്ന
പുലരിത്തുടുപ്പായി വാ വാ വാ