തിരുവാണിക്കാവിലിന്നു വേല
ചിരുതേവി അമ്മയ്ക്ക് നിറമാല
പൊന്നരളി പൂത്ത പോലെ
കൊന്ന പൂത്തുലഞ്ഞ പോലെ
അമ്മ വാഴും മതിലകത്ത്
നെയ് വിളക്ക് നിറവിളക്ക്
(തിരുവാണി..)
തിരുവാണിക്കാവിലു വേലയ്ക്ക് ആരെല്ലാം പോണൊണ്ട്
തിരുവാണിക്കാവിലു വേലയ്ക്ക് അയലാളരുണ്ട്
നമ്മൂറ്റെനത്തൂനും പോണോണ്ടേ
നാത്തൂന്റെ കൂടെ പിന്നെ വേറാരെല്ലാം പോണൊണ്ട്
നാത്തൂന്റെ കൂടെ മുത്തശ്ശീം തെമ്മാടിക്കുട്ട്യോളും പോണൊണ്ടേ
(തിരുവാണി..)
മെടഞ്ഞോരോ കോലത്തിൽ ചേലൊത്തൊരു എഴുന്നള്ളത്ത്(2)
ചെണ്ടക്കോലാരുന്നു മിണ്ടാണ്ടെടാ
മിണ്ടാണ്ടെടാ മിണ്ടാണ്ടെടാ
ചെണ്ടയും താനൊന്നു കൊണ്ടോടെടാ
കൊണ്ടോടെടാ കൊണ്ടോടെടാ
(തിരുവാണി..)