അകലെയൊരു ചില്ലമേലേ ആണ്‍കുരുവി പാടിയോ
അരികിലിണ വന്നുചേരാന്‍ കാതോര്‍ത്തുവോ (അകലെ)
തൂവല്ശയ്യമേല് ഏകനായ് നൊമ്പരംകൊണ്ടവന്
ഓമല്പ്പെണ്കിളീ ചെല്ലുവാന്‍ വൈകി നീ എന്തിനായ്
രിസനിധ പധപമ ഗമഗരി - എന്തിനായ്........
തെന്നല്‍ക്കൈ തലോടും തോഴനാകുന്നെങ്കിലും (2)
പെയ്യും മഞ്ഞു താനേ മേനി മൂടുന്നെങ്കിലും
നിന്റെ വിളി കേള്‍ക്കാന്‍ പൊള്ളുമിടനെഞ്ചായ്
പിന്നെയും മിന്നിയോ നീലവനിയില്‍ (അകലെ)
സൂര്യന് സ്വര്ണ്ണനൂലിന് പന്തലേകുന്നെങ്കിലും (2)
മേട്ടില്‍ കാട്ടുപൂവിന് ചന്തമേറുന്നെങ്കിലും
പോക്കുവെയില്‍ മായും താഴ്വരയിലെങ്ങോ
നിന്നെയും തേടിയോ കൂടമഴയില് (അകലെ)