Buddham saranam-karunadan mani

ബുദ്ധം ശരണം-കരുണതന്‍ മണി
Work
Year
Language

കരുണതന്‍ മണിദീപമേ
കനിവിന്‍ പൌര്‍ണമി നാളമേ
കപിലവാസ്തുവില്‍ നിന്നുണര്‍ന്നൊരു
കരുണതന്‍ മണിദീപമേ
ബുദ്ധം ശരണം ധര്‍മ്മം ശരണം
സംഘം ശരണം ഗശ്ചാമി

മിഥ്യയാമിരുള്‍ നീക്കിടും ശിവ
സത്യസുന്ദര ദീപമേ
മിഥ്യയാമിരുള്‍ നീക്കിടും ശിവ
സത്യസുന്ദര ദീപമേ
നിത്യദീപ്തി ചൊരിഞ്ഞിടും ഭവ
മുക്തിതന്‍ മണിദീപമേ
ബുദ്ധം ശരണം ധര്‍മ്മം ശരണം
സംഘം ശരണം ഗശ്ചാമി

ആത്മവേദനയാം തമസ്സില്‍
വിടര്‍ന്ന നന്ദനപുഷ്പമേ
ആത്മവേദനയാം തമസ്സില്‍
വിടര്‍ന്ന നന്ദനപുഷ്പമേ
ആര്‍ഷപുണ്യപുരാണഭൂവിന്റെ
ആത്മബോധപ്രഭാതമേ
ബുദ്ധം ശരണം ധര്‍മ്മം ശരണം
സംഘം ശരണം ഗശ്ചാമി (കരുണതന്‍)
ബുദ്ധം ശരണം ധര്‍മ്മം ശരണം
സംഘം ശരണം ഗശ്ചാമി

karuṇadan maṇidībame
kanivin paൌrṇami nāḽame
kabilavāstuvil ninnuṇarnnŏru
karuṇadan maṇidībame
buddhaṁ śaraṇaṁ dharmmaṁ śaraṇaṁ
saṁghaṁ śaraṇaṁ gaścāmi

mithyayāmiruḽ nīkkiḍuṁ śiva
satyasundara dībame
mithyayāmiruḽ nīkkiḍuṁ śiva
satyasundara dībame
nityadīpti sŏriññiḍuṁ bhava
muktidan maṇidībame
buddhaṁ śaraṇaṁ dharmmaṁ śaraṇaṁ
saṁghaṁ śaraṇaṁ gaścāmi

ātmavedanayāṁ tamassil
viḍarnna nandanabuṣpame
ātmavedanayāṁ tamassil
viḍarnna nandanabuṣpame
ārṣabuṇyaburāṇabhūvinṟĕ
ātmabodhaprabhādame
buddhaṁ śaraṇaṁ dharmmaṁ śaraṇaṁ
saṁghaṁ śaraṇaṁ gaścāmi (karuṇadan)
buddhaṁ śaraṇaṁ dharmmaṁ śaraṇaṁ
saṁghaṁ śaraṇaṁ gaścāmi