ബ്രഹ്മസ്വരൂപിണി ദേവീ
സര്‍വ്വവിധായിനി ദേവീ
നിന്‍ നാമം കേള്‍ക്കും മാനസങ്ങള്‍
നിര്‍വൃതിയടയുന്നു....
നിന്‍ രൂപം കാണും ചേതനകള്‍
നിത്യത കൊള്ളുന്നു...
(ബ്രഹ്മസ്വരൂപിണി...)
ആരാധകരുടെ അഞ്ജലി വാങ്ങി
അനുഗ്രഹമേകുന്നു...നീ..
അവരുടെ കണ്ണിനു ദര്‍ശനമരുളി
നർത്തനമാടുന്നു....
ശക്തിയും നീയേ ദേവീ
മുക്തിയും നീയേ ദേവീ...
(ബ്രഹ്മസ്വരൂപിണി...)
കനകകിരീടം ശിരസ്സില്‍ ചാര്‍ത്തി
മഹിയില്‍ വിളങ്ങുന്നു
ദീപാരാധനാവേളയില്‍ വര്‍ണ്ണ-
പ്രഭയില്‍ മുങ്ങുന്നു..
ചൈതന്യമാകും ദേവീ..
സൗന്ദര്യമാകും ദേവീ...
(ബ്രഹ്മസ്വരൂപിണി...)