Brahmaastrannal

ബ്രഹ്മാസ്ത്രങ്ങള്‍
Work
Year
Language

ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ
കൂട്ടുപുരികക്കൊടികള്‍ കൊണ്ടുകുലച്ച മണിവില്ലില്‍
കൂവളപ്പൂമിഴികള്‍ നീര്‍ത്തി വലിച്ച മണിഞാണില്‍
നീതൊടുത്തെന്‍ മാറിലെയ്യും നിന്റെ പ്രണയ കടാക്ഷമുനകള്‍
ബ്രഹ്മാസ്ത്രങ്ങള്‍ ...........

നിന്റെ യൌവനസഹജമാകും ലജ്ജതന്‍ കുളിരില്‍
നിന്റെ കവിളില്‍ ഇതള്‍ വിരിഞ്ഞ നുണക്കുഴിത്തളിരില്‍
ഈതാരള്യത്തില്‍ ഈ താരുണ്യത്തില്‍
ഇന്നു ഞാനലിഞ്ഞുചേരുമ്പോള്‍ ദേവീ ദേവീ
നിന്റെ പ്രണയകടാക്ഷമുനകള്‍
ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ

നീയുണര്‍ത്തിയ രുദ്രവീണാ നാദമാധുരിയില്‍
നീ വിടര്‍ത്തിയ നൃത്ത സന്ധ്യാ ലാസ്യമഞ്ജരിയില്‍
ഈ ലാളിത്യത്തില്‍ ഈ ലാവണ്യത്തില്‍
ഇന്നു ഞാനലിഞ്ഞു തീരുമ്പോള്‍
നിന്റെ പ്രണയകടാക്ഷമുനകള്‍
ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ

brahmāstraṅṅaḽ devī devī
kūṭṭuburigakkŏḍigaḽ kŏṇḍugulacca maṇivillil
kūvaḽappūmiḻigaḽ nīrtti valicca maṇiñāṇil
nīdŏḍuttĕn māṟilĕyyuṁ ninṟĕ praṇaya kaḍākṣamunagaḽ
brahmāstraṅṅaḽ ...........

ninṟĕ yaൌvanasahajamāguṁ lajjadan kuḽiril
ninṟĕ kaviḽil idaḽ viriñña nuṇakkuḻittaḽiril
īdāraḽyattil ī tāruṇyattil
innu ñānaliññuserumboḽ devī devī
ninṟĕ praṇayagaḍākṣamunagaḽ
brahmāstraṅṅaḽ devī devī

nīyuṇarttiya rudravīṇā nādamādhuriyil
nī viḍarttiya nṛtta sandhyā lāsyamañjariyil
ī lāḽityattil ī lāvaṇyattil
innu ñānaliññu tīrumboḽ
ninṟĕ praṇayagaḍākṣamunagaḽ
brahmāstraṅṅaḽ devī devī