മൌനത്തിന് ചിറകില്‍ പറന്നുയര്‍ന്നും മനസ്സിന്റെ തീരത്ത് കൂടണഞ്ഞും (മൌന)
രതിയുടെ ലോലമാം ചിപ്പികള്‍ക്കുള്ളിലെ
രതിയുടെ ലോലമാം ചിപ്പികള്‍ക്കുള്ളിലെ രത്നങ്ങള്‍ തേടുന്ന വേള
പ്രണയികള്‍ രഹസ്യമായ് ചേരുന്ന വേള ഓ ഓ (മൌന)
പൂവിന്റെ ചുണ്ടില്‍ രാഗവിലോലയാം തൂനിലാവുമ്മ വയ്ക്കുന്നു
കാറ്റിന്റെ കൈകളില്‍ അമൃതിന്നു തുല്യമാം
കാറ്റിന്റെ കൈകളില്‍ അമൃതിന്നു തുല്യമാം കസ്തൂരിച്ചാറൊഴുകുന്നു (മൌന)
രാവിന്റെ മാറില്‍ ആയിരം താരകള്‍ രാസകേളിയാടിടുന്നു
രാവിന്റെ മാറില്‍ ആയിരം താരകള്‍ രാസകേളിയാടിടുന്നു
മെയ്യോടുരുമ്മിയും മൃദുവായ് തലോടിയും
മെയ്യോടുരുമ്മിയും മൃദുവായ് തലോടിയും അന്യോന്യമൊന്നു ചേരുന്നു (മൌന)