അനുരാഗത്തിന് ലഹരിയില്‍ ഞാന്‍ നിന്
ആരാധകനായി
ആ മൃദുമരന്ദമന്ദസ്മിതത്തിന്
ആസ്വാദകനായീ ഞാന്‍ നിന്
ആസ്വാദകനായീ (അനുരാഗത്തിന്)
താമരമൊട്ടിനാല് മദനോത്സവത്തിലെ
താരുണ്യം നിന്നെയലങ്കരിച്ചൂ
സൌന്ദര്യദേവത നിന് കവിള് രണ്ടിലും
സൌഗന്ധികപ്പൂ വിടര്‍ത്തീ
ആത്മസഖീ.. ആത്മസഖീ നിന്നെ
ആ വിശ്വശില്പിയൊരപൂര്വ്വസുന്ദരിയാക്കീ
അപൂര്വ്വസുന്ദരിയാക്കീ (അനുരാഗത്തിന്)
കാമോപമന്‍ നിന് മിഴികളിലെഴുതീ
കാമിനീ ഈ സുമമുഗ്ധഭാവം
കാലം തൂവിയൊരീ വസന്തവര്ണ്ണങ്ങളെന്
കരളിന് മണിയറയില്‍ തെളിയുമ്പോള്‍
ആത്മസഖീ.. ആത്മസഖീ നിന്
തളിര്തനുവില്ലുകുലച്ചായിരം അമ്പെയ്യാന്‍
മോഹം - പതിനായിരമമ്പെയ്യാന് മോഹം
(അനുരാഗത്തിന്)