Bodhivrksa dalannal

ബോധിവൃക്ഷ ദലങ്ങള്‍
Work
Year
Language

ബോധിവൃക്ഷദലങ്ങള്‍ കരിഞ്ഞു
ബോധനിലാവുമറഞ്ഞു
ശിശിരം സിരകളിലുറഞ്ഞു പാഴ്തരു
ശിഖരങ്ങള്‍ നഗ്നമായ് നിന്നുലഞ്ഞു

പ്രഭാതമണിരഥമെവിടെ?
പ്രകാശസാരഥിയെവിടെ
അനാഥജീവിത ശില്‍പ്പങ്ങള്‍ക്കിനി
ആതുരാലയമെവിടെ?

മനുഷ്യന്‍ ആ പദമെത്ര മനോഹരം
അതില്‍തുടിക്കും പൊരുളെവിടെ?
മനസ്സില്‍ വാഴും കിരാതന്‍ എയ്തൊരു
മാന്‍ കിടാവുകളെവിടെ?

bodhivṛkṣadalaṅṅaḽ kariññu
bodhanilāvumaṟaññu
śiśiraṁ siragaḽiluṟaññu pāḻdaru
śikharaṅṅaḽ nagnamāy ninnulaññu

prabhādamaṇirathamĕviḍĕ?
pragāśasārathiyĕviḍĕ
anāthajīvida śilppaṅṅaḽkkini
ādurālayamĕviḍĕ?

manuṣyan ā padamĕtra manoharaṁ
adilduḍikkuṁ pŏruḽĕviḍĕ?
manassil vāḻuṁ kirādan ĕydŏru
mān kiḍāvugaḽĕviḍĕ?