അമ്പലക്കരെ തെച്ചിക്കാവില് പൂരം
അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം
അമ്പലക്കരെ തെച്ചിക്കാവില് പൂരം
അവിടമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം
പാണ്ടി നെയ്യാണ്ടി മേളം പടയിളക്കത്തിന്നോളം
പൂരം കാണാന്‍ നീയും പോരെടി പെണ്ണേ
(അമ്പലക്കരെ)
കാണിക്കുന്നറങ്ങി കൈതത്തോടും താണ്ടി
പെണ്ണേ ഞാന്‍ കൊണ്ടുപോകാം നിന്നെ
മഞ്ഞിന് മണിയുതിരും രാവിന് നാട്ടുവഴി
പെണ്ണേ ഞാന്‍ കൊണ്ടുപോകാം നിന്നെ
നീലമാലപോലെ മിന്നാമിന്നിക്കൂട്ടം
ആ ചക്കരപ്പാടം നീളേ തോരണങ്ങള്‍ തീര്‍ത്തേ
കേട്ടില്ലേ നീ കാറ്റിന്റെ മംഗല്യരാഗം
ആ മുളംകൂട്ടിലെ കിളിപ്പെണ്ണിന് കല്യാണരാവ്
(അമ്പലക്കരെ)
കയ്യില്‍ കുപ്പിവള കണ്ണില്‍ കരിമഷിയും
രാപ്പെണ്ണിന് മൂക്കുത്തിച്ചേല് - ചേല്
ചിലമ്പിന് മണികിലുക്കി കാല്‍ത്തള താളംകൊട്ടി
പൂരത്തിനു പോണൂ പൂഞ്ചോല
കല്ലുമാല ചാര്‍ത്തി ചാന്തുപൊട്ടു കുത്തി
കോടിച്ചേല ചുറ്റി കാത്തുനില്ക്കണ നീലി
വന്നില്ലേ നിന് മാരന്റെ കൊതുമ്പുവള്ളം
ഈ വിളക്കൂതാന്‍ കാത്തുനില്ക്കണ താന്തോന്നിക്കാറ്റ്
(അമ്പലക്കരെ)