ബിന്ദൂ നീയാനന്ദബിന്ദുവോ
എന്നാത്മാവില്‍ വിരിയും വര്‍ണ്ണപുഷ്പമോ
ആതിരാക്കുളിരൊളി തെന്നലോ
കസ്തൂരിപൂശിയ കവിളില്‍ മുകരാന്‍
ദാഹം ദാഹം എനിക്കു മോഹം
ഒരുനോക്കു കണ്ടോട്ടേ കിളിക്കൊഞ്ചല്‍ കേട്ടോട്ടേ?
ഒരുനോക്കു കണ്ടോട്ടേ കിളീക്കൊഞ്ചല്‍ കേട്ടോട്ടേ?
ഞാനെന്നെ മറന്നോട്ടെ ആതിരാക്കുളിരൊളിത്തെന്നലേ
എന്നാത്മസരസ്സില്‍ വിടരും അഭിലാഷ സുന്ദരകുമുദിനി നീ മാത്രം
ചന്ദ്രികച്ചാറില്‍ നീരാട്ടിനെത്തിയ
പൊന്നിളം കേഴമാനെ ആതിരാക്കുളിരൊളിത്തെന്നലേ