Bi haappi maan

ബി ഹാപ്പി മാൻ
Work
Year
Language

ബി ഹാപ്പി മാന്‍ ....ഹേയ്‌ ബി ഹാപ്പി
ബി ഹാപ്പി മാന്‍ .... ബി ഹാപ്പി
ബി ഹാപ്പി....ബി ഹാപ്പി
എന്‍ സ്വന്തം നീ എന്‍ സ്വന്തം...
എന്നെന്നും എന്‍ സ്വന്തം
ആരുമില്ലെങ്കില്‍പ്പോലും കൂടെ...ഓ..
നിന്നിലെ നീയായ്‌ ഞാനുണ്ടാകും
ഓ പ്രിയാ...ഓ പ്രിയാ...എന്നെ നെഞ്ചോടു ചേര്‍ക്കൂ
ബി ഹാപ്പി..........
(ബി ഹാപ്പി മാന്‍ ...)

ഒന്നു നീ മിണ്ടിയാല്‍ പകരമൊരായിരം
വാക്കുകള്‍ മിണ്ടാം..
ചുംബനപ്പൂക്കളാല്‍ നിന്നെ മൂടാം
ഓ..ഓ..മാമയില്‍പ്പീലികള്‍ വീശി
കാര്‍മുകില്‍ക്കൂട്ടിലേക്കെത്താം
തേന്‍മുളംതണ്ടിലെ കാറ്റായ് പോരാം
ഒഴിയാമാരിയായ് ഞാന്‍
നിന്നില്‍ പെയ്തു വീഴാം
വീണ്ടും...വീണ്ടും...ബി ഹാപ്പി....
(ബി ഹാപ്പി മാന്‍ ...)

രാക്കടല്‍ത്തെന്നലില്‍ സ്നേഹത്തൂവലായ്
നിന്നെ ഞാന്‍ പുല്‍കാം...
രാക്കുയില്‍പ്പാട്ടുകള്‍ കൂടെപ്പാടാം
ഓ..ഓ...ചന്ദനത്തിങ്കളാമുകിലിന്‍
വാതിലില്‍ നോക്കി നിന്നാലും
മാറുവാന്‍ മെല്ലെയാക്കാതില്‍ ചൊല്ലാം
വെറുതെ...വെണ്ണിലാവില്‍
താരാവര്‍ണ്ണരാവില്‍
തമ്മില്‍ ചേരാം...ബി ഹാപ്പി...

(ബി ഹാപ്പി മാന്‍ ...)

bi hāppi mān ....hey‌ bi hāppi
bi hāppi mān .... bi hāppi
bi hāppi....bi hāppi
ĕn svandaṁ nī ĕn svandaṁ...
ĕnnĕnnuṁ ĕn svandaṁ
ārumillĕṅgilppoluṁ kūḍĕ...o..
ninnilĕ nīyāy‌ ñānuṇḍāguṁ
o priyā...o priyā...ĕnnĕ nĕñjoḍu serkkū
bi hāppi..........
(bi hāppi mān ...)

ŏnnu nī miṇḍiyāl pagaramŏrāyiraṁ
vākkugaḽ miṇḍāṁ..
suṁbanappūkkaḽāl ninnĕ mūḍāṁ
o..o..māmayilppīligaḽ vīśi
kārmugilkkūṭṭilekkĕttāṁ
tenmuḽaṁtaṇḍilĕ kāṭrāy porāṁ
ŏḻiyāmāriyāy ñān
ninnil pĕydu vīḻāṁ
vīṇḍuṁ...vīṇḍuṁ...bi hāppi....
(bi hāppi mān ...)

rākkaḍalttĕnnalil snehattūvalāy
ninnĕ ñān pulgāṁ...
rākkuyilppāṭṭugaḽ kūḍĕppāḍāṁ
o..o...sandanattiṅgaḽāmugilin
vādilil nokki ninnāluṁ
māṟuvān mĕllĕyākkādil sŏllāṁ
vĕṟudĕ...vĕṇṇilāvil
tārāvarṇṇarāvil
tammil serāṁ...bi hāppi...

(bi hāppi mān ...)