ഭൂമുഖം കാണും പൈതലിനു
പുൽക്കൂട്ടിലുണ്ണി തൻ പൊന്മുഖമായ് (2)
ആരോമലതിൻ പൂപ്പുഞ്ചിരിയിൽ
പാരിതിൽ വിടരുന്നു സ്വർഗ്ഗവും (2)
(ഭൂമുഖം....)
പൂമനം സ്നേഹത്തിൻ കുളിരേറ്റു
മാണ്യക്ക്യക്കുരുന്നുകളുണ്ടുറങ്ങി (2)
പൂമേനിയിഞ്ചായ് വളരുമ്പോൾ
മാലാഖമാരുടെ നാടിവിടെ
(ഭൂമുഖം....)
പൂമൊട്ടു മുഖമൊന്നു വാടുമ്പോൾ
മങ്ങുന്നു സ്വർഗ്ഗവും അങ്ങകലെ (2)
വിടരും മുൻപൊന്നു കൊഴിഞ്ഞീടിൽ
മടങ്ങുന്നു കാവൽ മാലാഖയും
കരഞ്ഞു മടങ്ങുന്നു കാവൽ മാലാഖയും
(ഭൂമുഖം....)