ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു - മണ്ണിൽ
ഒരു നിശാഗന്ധിയായ് കൺ തുറന്നു (ഭൂമിയെ സ്നേഹിച്ച..)
സുസ്മിതയായവൾ നിന്നു - മൂക
നിഷ്പന്ദ ഗന്ധർവ്വ ഗീതമുറഞ്ഞൊരു
ശിൽപ്പത്തിൻ സൗന്ദര്യമായ് വിടർന്നു
കാലം നിമിഷ ശലഭങ്ങളായ്
നൃത്തലോലം വലം വെച്ചു നിന്നു
നൃത്തലോലം വലം വെച്ചു നിന്നു (ഭൂമിയെ സ്നേഹിച്ച..)
പിൻ നിലാവിറ്റിറ്റു വീണു - കന്നി-
മണ്ണിനായ് ആരോ ചുരന്ന നറും പാലിൽ
എങ്ങും കരിനിഴൽപ്പാമ്പിഴഞ്ഞു
സ്നേഹിച്ചു തീരാത്തൊരാത്മാവിന്നുൽക്കട
ദാഹവുമായവൾ നിന്നു..
ദാഹവുമായവൾ നിന്നു.. (ഭൂമിയെ സ്നേഹിച്ച..)