Bhoomippennin poomey

ഭൂമിപ്പെണ്ണിന്‍ പൂമെയ്‌
Year
Language

ഭൂമിപ്പെണ്ണിന്‍ പൂമെയ്‌ മൂടും ലാവണ്യം
വേളിപ്പെണ്ണിന്‍ പൂമെയ്‌ മൂടും താരുണ്യം
മിഴി നിറയെ സ്വപ്നം തന്നു
കരള്‍ നിറയെ മധുരം തന്നു
നില്‍ക്കുന്നു നീ എന്‍ അരികില്‍
ഭൂമിപ്പെണ്ണിന്‍ പൂമെയ്‌ മൂടും ലാവണ്യം
ഓരോ മൊട്ടും പൂവായ് മാറ്റും താരുണ്യം

പ്രാണനില്‍ കവിതകള്‍ എഴുതിടും വിരലുകള്‍,
മേനിയില്‍ ഒന്നായ് കുളിര്‍ പെയ്യുമീ നേരം
പ്രാണനില്‍ കവിതകള്‍ എഴുതിടും വിരലുകള്‍,
മേനിയില്‍ സുഖം നെയ്യവേ എന്‍ ആത്മാവിന്‍ ദാഹം തീര്‍ക്കൂ നീ
(ഭൂമിപ്പെണ്ണിന്‍...)

കല്ലാനിക്കടവിലും, പൊന്നാനി പടവിലും
മോദത്താല്‍ ഏതോ മലര്‍ ചൂടുമീ നേരം
കല്ലാനി കടവിലും, പൊന്നാനി പടവിലും
മാനസം വരം കൊള്ളവേ ഇന്നെന്‍ കയ്യില്‍ വീണയായ് മാറു നീ
(ഭൂമിപ്പെണ്ണിന്‍ ...)

bhūmippĕṇṇin pūmĕy‌ mūḍuṁ lāvaṇyaṁ
veḽippĕṇṇin pūmĕy‌ mūḍuṁ tāruṇyaṁ
miḻi niṟayĕ svapnaṁ tannu
karaḽ niṟayĕ madhuraṁ tannu
nilkkunnu nī ĕn arigil
bhūmippĕṇṇin pūmĕy‌ mūḍuṁ lāvaṇyaṁ
oro mŏṭṭuṁ pūvāy māṭruṁ tāruṇyaṁ

prāṇanil kavidagaḽ ĕḻudiḍuṁ viralugaḽ,
meniyil ŏnnāy kuḽir pĕyyumī neraṁ
prāṇanil kavidagaḽ ĕḻudiḍuṁ viralugaḽ,
meniyil sukhaṁ nĕyyave ĕn ātmāvin dāhaṁ tīrkkū nī
(bhūmippĕṇṇin...)

kallānikkaḍaviluṁ, pŏnnāni paḍaviluṁ
modattāl edo malar sūḍumī neraṁ
kallāni kaḍaviluṁ, pŏnnāni paḍaviluṁ
mānasaṁ varaṁ kŏḽḽave innĕn kayyil vīṇayāy māṟu nī
(bhūmippĕṇṇin ...)